contact@excelkerala.in

1. Role/Duty of partner organizations/Partners

ExcelKerala is designed as a partner led, participatorily managed virtual organization; the partners whether organizations or individuals are subscribing to the purpose of ExcelKerala, ushering in a ‘developed’ Kerala built on the principles and best practices of sustainable development. Substainable development has several challenges, compared to mere focus on economic development or social development or ecological focus. Expertise in social, economic, ecological, technological and legal sectors are to be harmonized and balanced to have a sustainably developed Kerala. Who would do this?

The governance system is expected to make an Excellent Kerala, where quality of life in rated as high and people are fully satisfied with the governance. ‘ Doctrine of Public Trust’ enjoins upon all the people in authority, handling the affairs and money of the state, follow strictly the principles of good governance. ExcelKerala adopts the 10 principles practiced by UNDP, as it is a UN organization focusing on development.

Often, the greatest enemy of practicing good governance is corruption, which is described by UN as a complex socio economic phenomenon. The UN Convention against Corruption is adopted by India in 2011 and each year UNODC declares specific themes to combat corruption. The CVC also creates awareness each year based on specific themes.

While all the above three: ‘Sustainable Development’, ‘Good Governance’ and ‘Anti-Corruption’/Preventive Vigilance are stated policies in governance, the realities point to a different picture. The role of partners is to contribute to bridge this gap between the stated policy and reality by their affiliation and participation.

It is expected that people who experience or observe corruption or violation of the principles of good governance in the 18 chosen target areas of sustainable development, will post their observation in the website. They can do it easily and promptly through their mobile phones or social media apps, including uploading photos and videos. The partners as per their area of expertise and interests are expected to pick up these signals and act as per their normal process.

Thus ExcelKerala in its functioning at the first level is a governance information exchange. The second level consist of any partner picking up and acting on a signal that interests them. Third level is documentation as part of the action research on governance and sustainable development. There may be several issues that are posted at random by people that are not picked up by any partner, due to several reasons. The reason could be overload, lack of resources, lack of complete information, or issues that are not coming in this framework. Appropriate mechanism to address all issues are to be evolved in due course. The data that the information exchange provides will be analyzed and published which are expected to be valuable to policy planners, administrators and organizations. Thus partners have no liability if they do not pick up the issues or pick up, but not act in any particular manner.

The duties of partners, therefore, are:

  • Affiliate to ExcelKerala and remain as a partner, which itself will act as an instrument for assuring good governanace.
  • Facilitate affiliation of more individual or organizational partners, thereby expertise and experience in several areas are available at one place which can be tapped for advice and guidance.
  • Participate in the Forum, where a relevant theme, based on the inputs in the site over a week or fortnight, will be put to discussion or debate.
  • Pick up information that are posted by people in the website, and follow up as per the partner’s normal process, thereby ExcelKerala acts as a rich primary source of information.
  • Contribute to analysis of data and publishing as articles, case studies, research papers, docu-features etc by individual partners, by collating all the data available, over a period.
  • Participate in questions/opinion surveys.
  • Mutually support for sustainable development through good governance and by preventing corruption.

2. Excelkerala എന്ത് കൊണ്ട്?

സുസ്ഥിര വികസനത്തിന്‌ സദ്ഭരണം അത്യാവശ്യമാണ്. സദ്ഭരണത്തിന്‍റെ പ്രധാന ശത്രു അഴിമതിയാണ് എവിടെയും. നമ്മുടെ കുട്ടികൾക്ക് നല്ല ഒരു കേരളം ബാക്കിയുണ്ടാവണമെങ്കിൽ അഴിമതിരഹിത ഭരണ പ്രക്രിയ അത്യാവശ്യമാണ് എന്ന തിരിച്ചറിവാണ് excelkerala യുടെ ഉത്ഭവം. പരാതി പറഞ്ഞതുകൊണ്ടോ, ആത്മരോഷം കൊണ്ടത്‌ കൊണ്ടോ മറ്റാരെങ്കിലും അഴിമതി അവസാനിപ്പിക്കുമെന്ന് ആഗ്രഹിച്ചത് കൊണ്ടോ അഴിമതി അവസാനിക്കില്ല. മറിച്ച് അഴിമതിക്കെതിരെ നിലപാടുള്ളവരുടെ ശക്തമായ കൂട്ടായ്മയല്ലേ ഒരു നല്ല കേരളം (Excellence pursuing Kerala) കെട്ടിപടുക്കാൻ കൂടുതൽ അഭികാമ്യം?. Excellent ആണ് എന്ന് പറഞ്ഞ് നമ്മുടെ കുട്ടികളെ കാണിക്കാൻ, ലോകത്തെ കാണിക്കാൻ നമുക്ക് ഒരു നല്ല പുഴയോ, കായലോ, പാടമോ, പട്ടണമോ, സ്ഥാപനമോ ഉണ്ടാവണ്ടേ?

3. Excelkerala എങ്ങനെ പ്രവർത്തിക്കും?

സദ്ഭരണത്തിന് വേണ്ടിയുള്ള ഒരു corrective force, positive force, cultural force ആയി പ്രവർത്തിക്കുന്നു. അഴിമതി സംസ്കാരത്തിന് ബദലായ, ഒരു സദ്ഭരണ സംസ്കാരത്തിന് വേണ്ടിയുള്ള, കൂട്ടായ്മയായി പ്രവർത്തിക്കുന്നു. Nation building - ൽ കുട്ടികൾക്കും, യുവാക്കൾക്കും, യുവതികൾക്കും നല്ല കേരളം ആഗ്രഹിക്കുന്ന മറ്റെല്ലാവർക്കും പങ്കാളികളാവാൻ ഒരു വേദി.

എക്സൽകേരളയിലെ ഓരോ പങ്കാളിയും ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും മാസത്തിൽ അധികമായി രണ്ടു മണിക്കൂറും എക്സൽകേരള ലക്ഷ്യങ്ങൾക്ക് വേണ്ടി അവരവരുടെ കഴിവും, ചിന്തയും, പ്രവർത്തന രീതിയും, പ്രവർത്തന മണ്ഡലവും അനുസരിച്ച് നീക്കി വയ്ക്കുന്നതിലൂടെ നല്ല കേരളം (Excellence pursuing Kerala) രൂപപ്പെടുത്തുന്നതിൽ ക്രിയാത്മകമായി പങ്കെടുക്കുന്നു. ഒരു മാസത്തിലെ ഒരു ദിവസത്തെ രണ്ടു മണിക്കൂർ എക്സൽകേരളയ്ക്ക് വേണ്ടി ചിലവഴിക്കുന്നത് ഓരോരുത്തരുടെയും ജനനതീയതി ദിവസവും, ഓരോ ആഴ്ചയിലെയും ഓരോ മണിക്കൂർ എക്സൽകേരളയ്ക്ക് വേണ്ടി ജനനദിവസവും വിനിയോഗിക്കണമെന്ന് ഓർമ്മപ്പെടുത്തലിലൂടെ കേരളത്തിൽ ജനിച്ച എല്ലാവരും ജന്മനാടിനെ സുന്ദരമാക്കാൻ കുറച്ചു സമയം നീക്കിവെച്ച് സാമൂഹ്യ പ്രതിബദ്ധതയുള്ള ജനങ്ങളുടെ സംസ്ഥാനമായി കേരളം വളരും. തന്നെയോ, കൂട്ടായ്മയിലൂടെയോ self-help തത്വമനുസരിച്ച് ചെയ്യാവുന്നതു ചെയ്യുക, സദ്ഭരണത്തിന് വേണ്ടിയുള്ള ഡിമാന്‍റ് വർദ്ധിപ്പിക്കുക എന്നതാണ് excelkerala പ്രവർത്തനരീതി.

4. ആരൊക്കെ Excelkerala - യിൽ ഉണ്ടാവും?

സദ്ഭരണമുള്ള നല്ല കേരളത്തെ വാർത്തെടുക്കാൻ ആഗ്രഹവും, കഴിവും, തന്‍റേടവും ഉള്ളവരുടെ കൂട്ടായ്മയാണ് എക്സൽകേരള. സുസ്ഥിര വികസനത്തിനും സദ്ഭരണത്തിനും വേണ്ടിയുള്ള ഉറച്ച ശബ്ദവും, വെളിച്ചവുമാകാൻ ധൈര്യവും, കഴിവുമുള്ളവർ; സാമൂഹ്യ, സാംസ്‌കാരിക, ശാസ്ത്രീയ, വിദഗ്ധ, സന്നദ്ധ കൂട്ടായ്മയായി എക്സൽകേരള പൂർണ്ണമായും സങ്കുചിത കാഴ്ചപ്പാടുകൾക്കതീതമായി പ്രവർത്തിക്കുന്നു. ചോദിക്കാനും പറയാനും ധൈര്യവും, തന്‍റേടവും, നല്ല അറിവും, ജന്മനാടിനോട് സ്നേഹവും, ജന്മനാടിന്‍റെ ഭാവി നല്ലതാകാൻ സ്വയം എന്തെങ്കിലും ചെയ്യാൻ പാടവവും ഉള്ളവരാണ് excelkerala പങ്കാളികൾ.

5. പ്രശ്നങ്ങളിൽ excelkerala എങ്ങനെ ഇടപെടും?

ഐക്യരാഷ്ട്രസഭ സുസ്ഥിര വികസനത്തിനായി 17 ലക്ഷ്യങ്ങൾ 169 ടാർഗറ്റുകളായി 2015 സെപ്തംബറിൽ തീരുമാനിച്ചിട്ടുണ്ട്. അജണ്ട 2030 എന്നറിയപ്പെടുന്ന ഈ ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയുള്ള സദ്ഭരണത്തിനായി ഇടപെടലുകൾ, partnership building- ൽ കൂടി step-by-step process ആയി നടത്തും. UNDP യുടെ 10 സദ്ഭരണ തത്വങ്ങൾ, UNODC യുടെ അഴിമതി രഹിത വാർഷിക സന്ദേശങ്ങൾ, UN അജണ്ട 2030 ടാർഗറ്റുകൾ എന്നിവ മാർഗ്ഗദർശ്ശിയായുള്ള ഇടപടലുകളാണ് നടത്തുക. Excelkerala ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തിട്ടുള്ള 17 ടാർഗറ്റുകളിലെ സദ്ഭരണം നടക്കാനുള്ള നടപടികളെപ്പറ്റി അറിവും, അവബോധവും വളർത്തി, കഴിഞ്ഞ കാലത്തെ പോരായ്മകളെയും, വീഴ്ചകളെയും പറ്റി പരാതി പറഞ്ഞു സമയം കളയുന്നതിനു പകരം, ഐക്യരാഷ്ട്രസഭയുടെ അജണ്ട 2030 അനുസരിച്ചുള്ള ഒരു ഭാവി കേരളത്തിന്‍റെ രൂപവും, ഭാവവും, ഊടും, പാവും രൂപപ്പെടുത്തുന്നതിൽ സജീവ പങ്കാളിയാകുന്ന, നാളേയ്ക്കു വേണ്ടിയുള്ള ഇടപെടലുകളാണ് എക്സൽകേരള നടത്തുക.

6. Excelkerala ഇടപെടൽ കേരളത്തിന്‌ എന്ത് ഗുണം ചെയ്യും?

നമ്മളും നമ്മുടെ കുട്ടികളും ജനിച്ച നാട്, താമസിക്കേണ്ട നാട്, ആരോഗ്യദായകവും, വികസിതവും, വിദ്യാസമ്പന്നവും, സന്തോഷദായകവും ആവുക. Happiness Index, well-being Index, Safety Index, അഴിമതിമുക്ത സമൂഹം എന്നിവയിൽ മുന്നേറുക.

7. excelkerala-യിൽ എങ്ങനെ പങ്കാളിയാകാം?

www.excelkerala.in എന്ന വെബ്സൈറ്റ് കാണുക. Partners എന്ന ഭാഗം ക്ലിക്ക് ചെയ്യുക. വ്യക്തിഗത വിവരങ്ങൾ ടൈപ്പ് ചെയ്ത്, രണ്ടു Recommenders /Reference ആളുകളുടെ പേരും, ഫോൺ നമ്പറും ഉൾപ്പെടെ, നൽകി submit button press ചെയ്യുക.

എക്സൽകേരളയുടെ self - propagating രീതിയിൽ മൂന്നു പ്രാഥമിക ചുവടുകളുണ്ട്.

  • എക്സൽകേരളയിൽ പങ്കാളിയാവുക (www.excelkerala.in→ partners)
  • സമാന സുസ്ഥിര വികസന ചിന്താഗതിയുള്ള, അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ള, കേരളം excellent ആകണമെന്ന് ആഗ്രഹമുള്ള സുഹൃത്തുക്കളോട് എക്സൽ കേരളയെപ്പറ്റി സംസാരിക്കുക.
  • ഇപ്രകാരം രൂപപ്പെടുന്ന എക്സൽ കേരള ചാപ്റ്ററുകൾ ഒരു സ്ഥാപനത്തിലെയോ, പ്രദേശത്തെയോ സദ്ഭരണത്തിന്‍റെ/അഴിമതി വിരുദ്ധ നിലപാടിന്‍റെ/ കേരളം വിദ്യാഭ്യാസത്തിലും, ആരോഗ്യത്തിലും, പരിസ്ഥിതി സംരക്ഷണത്തിലും, ഗവേഷണത്തിലും മറ്റും മികവുറ്റതാകണമെന്ന ആത്മാർത്ഥത ഉള്ളവരുടെ ഉറച്ച ശബ്ദവും, ജ്വലിക്കുന്ന വെളിച്ചവുമായി പ്രവർത്തിക്കുന്നു.

8. എക്സൽകേരള പങ്കാളികള്‍ക്ക് (partners) – കേരളം മെച്ചമാക്കാൻ (excellent ആക്കാൻ) കൂടുതലായി എന്തൊക്കെ ചെയ്യാൻ സാധിക്കും?

  • എക്സൽകേരള Dissucssion Forum – ത്തിൽ ഒരു പേജിൽ കവിയാത്ത ഒരു ഹ്രസ്വ ലേഖനം തയ്യാറാക്കി പോസ്റ്റ്‌ ചെയ്യുക (Malayalam or English) --- നമ്മൾ ജനിച്ച ദിവസത്തെക്കാളും സാമൂഹ്യമായും, സാംസ്കാരികമായും, വിദ്യാഭ്യാസപരമായും, ആരോഗ്യത്തിലും, സുരക്ഷയിലും, മാനുഷിക മൂല്യത്തിലും, ഭരണനിര്‍വ്വഹണത്തിലും മറ്റും നമുക്ക് സ്വയം ചെയ്യാന്‍ സാധിക്കുന്ന വിധത്തിൽ കേരളത്തെ എങ്ങനെ (how) മെച്ചമാക്കാം എന്നതിനെപ്പറ്റി. മറ്റുള്ളവരെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കുന്നതിനെക്കാളും നമുക്ക് സ്വയം എന്ത് ചെയ്യാന്‍ സാധിക്കും എന്ന തരത്തിലുള്ള ലേഖനങ്ങളായിരിക്കും കൂടുത‍ൽ സ്വീകാര്യം.
  • ജീവന്‍ സുരക്ഷയെ /പരിസ്ഥിതിയെ/സുസ്ഥിര വികസന തത്വങ്ങളെ / പൊതു ആരോഗ്യത്തെ നശിപ്പിക്കുന്ന തീരുമാനങ്ങളോ, നടപടികളോ സംബന്ധിച്ച് നേരിട്ട് അറിവുള്ളവർ/ അനുഭവിക്കുന്നവർ എക്സൽകേരളയുടെ വെബ്സൈറ്റിൽ post – information - ൽ വീഡിയോ / ഓഡിയോ /ഫോട്ടോ എന്നിവയോടൊപ്പം വിഷയം, സ്ഥലം, തീയതി, സമയം കൂടി post ചെയ്യുക. ഇപ്രകാരം post ചെയ്ത വിവരത്തിൽ തങ്ങളുടെ കഴിവും, വിവരവും, മാര്‍ഗ്ഗങ്ങളും അനുസരിച്ച് partners നടപടിയെടുക്കാൻ ഉത്സാഹിക്കുക. (‘Post Information’ in the www.excelkerala, on any type of intentional harmful/wrong actions by anyone to environmental health or public health or life safety or governance. Partners of excelkerala who come to know about such wrong action through this excelkerala information exchange, start addressing the issue as per their abilities/expertise/ contacts and resources.)
  • മറ്റുള്ളവര്‍ Discussion Forum – ത്തിലോ, excelkerala Facebook – പേജിലോ, Youtube – ലോ ഇടുന്ന ലേഖനത്തിന്/post-ന് നമ്മുടെ അറിവിനനുസരിച്ചു പ്രവൃത്തി പദത്തിലേക്കെത്തിക്കാനും സ്വയം നടപ്പിലാക്കാനും (to implement or test) സാധിക്കുന്ന വിധത്തിൽ comment എഴുതി ആശയം വികസിപ്പിച്ച് (to make an idea or comment implementable) എക്സൽകേരളയിൽ പങ്കാളിയാകാം.
  • “Sign a petition” ക്യാമ്പൈൻ (campaign) ഏതെങ്കിലും എക്സൽകേരള വിഷയത്തിൽ പോസ്റ്റ്‌ ചെയ്യുമ്പോൾ ഓണ്‍ലൈനായി ലൈക്‌ ചെയ്തു അഭിപ്രായം രേഖപ്പെടുത്തി പങ്കാളിയാകാം.
  • എക്സൽ കേരളയുടെ ഗവേണന്‍സ് ഇന്‍ഫര്‍മേഷൻ എക്സ്ചേഞ്ച് എന്ന വേദി (Platform) മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുക. Spread awareness of how to better kerala society’s life and its governance through UN Agenda 2030 targets proposed by excelkerala.
  • ഐക്യരാഷ്ട്രസഭയുടെ “Your No Counts”, “Act Against Corruption Today”, “Break the Corruption-Chain” എന്നീ സന്ദേശങ്ങൾ പ്രാവര്‍ത്തികമാക്കാനുള്ള അവസരങ്ങൾ excelkerala partners സ്വയം ഉപയോഗിക്കുക. അധികാര സ്ഥാനത്തുള്ളവർ, അധികാരം ഉപയോഗിക്കുന്നവര്‍, വിതരണക്കാർ, മറ്റു സ്ഥാപനങ്ങൾ എന്നിവ കേരള സമൂഹത്തെ നേർ ദിശയിൽ നിന്നും മാറ്റുന്ന/വ്യതിച്ചലിപ്പിക്കുന്ന ഏതെങ്കിലും പ്രവൃത്തികളോ, മറ്റു നടപടികളോ എടുക്കുമ്പോള്‍ “Your No Counts”, “ Act Against Corruption Today”, “Zero Corruption – 100% Development” എന്നിവ പരീക്ഷിക്കുകയും നമ്മൾ സ്വയം corruption - chain - ൽ കണ്ണിയാവാതിരിക്കുകയും ചെയ്യുക (ചെയ്യേണ്ട ജോലി, ചെയ്യേണ്ട സമയത്ത് ചെയ്യാതിരിക്കുന്നതും ചെയ്യേണ്ടതു പോലെ കാര്യക്ഷമമായി ചെയ്യാതിരിക്കുന്നതും സാമാന്യ ജന നന്മയ്ക്ക് പകരം സ്വന്തം/ സ്വന്തക്കാരുടെ താല്പ്പര്യത്തിനും/സ്ഥാന മാനങ്ങള്‍ക്കും വേണ്ടി ചെയ്യുന്നതും abuse of function എന്ന നിര്‍വചനത്തിൽ അഴിമതിയാണ്.).
  • സദ്ഭരണ തത്വങ്ങള്‍ക്കും, സുസ്ഥിരവികസന തത്വങ്ങള്‍ക്കും വിപരീതമായി നേരിട്ട് കാണുന്ന/ അനുഭവിക്കുന്ന ഏതെങ്കിലും കാര്യം ആര്, എന്ത്, എവിടെ, എങ്ങനെ, എപ്പോള്‍, എന്ന് വ്യക്തമാക്കുന്ന ഒരു മിനിറ്റില്‍ കവിയാത്ത video എടുത്ത് post information - ൽ upload ചെയ്യുക. മൊബൈല്‍ ഫോണിലോ മറ്റോ വീഡിയോ എടുത്ത് title, date, place, time സഹിതം post information-ൽ post ചെയ്യാം.
  • സുസ്ഥിര വികസന തത്വങ്ങളനുസരിച്ച് അഴിമതിരഹിതമായും, സദ്ഭരണ തത്വങ്ങളനുസരിച്ചു സാമാന്യ ജനക്ഷേമത്തിനായും മാത്രം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെയും, മാധ്യമ പ്രവര്‍ത്തനങ്ങളുടെയും, സ്ഥാപന നേതാക്കളുടെയും, പൊതു താല്പ്പര്യ വക്താക്കളുടെയും എണ്ണം വര്‍ദ്ധിപ്പിക്കാൻ വേണ്ട സാഹചര്യങ്ങളും, പ്രോത്സാഹനങ്ങളും എക്സൽകേരള വഴി നടപ്പാക്കാന്‍ വേണ്ട നേതൃത്വം നല്‍കുക.

9. എക്സൽകേരള പ്രവര്‍ത്തന തത്വം എന്താണ് ?

സ്വയം - സഹായ - സംഘം (self-help-group) തത്വത്തിലാണ് എക്സൽകേരള പ്രവര്‍ത്തിക്കുക. നമുക്ക് സ്വയം, സ്വന്തം കഴിവുകളും, മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് ചെയ്യാൻ കഴിയാത്ത കാര്യത്തെപ്പറ്റി എക്സൽകേരള partners ഇടപെടില്ല. ഇതൊരു പരാതി പരിഹാര സംവിധാനമായല്ല മറിച്ച് ഗവേണന്‍സ് ഇന്‍ഫര്‍മേഷൻ എക്സ്ചേഞ്ച് തത്വമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളവർ ഇങ്ങനെയൊക്കെ ചെയ്യണം എന്ന് പറഞ്ഞു സ്വയം ചെയ്യാവുന്നത് ചെയ്യാതിരിക്കുന്ന സ്ഥിതി പ്രോത്സാഹിപ്പിക്കുന്നത് എക്സൽകേരള പ്രവര്‍ത്തനരീതിയല്ല.

10. എക്സൽകേരള എന്തൊക്കെ പദ്ധതികൾ ചെയ്യും?

എക്സൽകേരള ഒരു പദ്ധതി നിര്‍വഹണ ഏജന്‍സി അല്ല. നിലവിലുള്ള ഭരണ സംവിധാനങ്ങൾ ചെയ്യുന്ന അല്ലെങ്കിൽ ചെയ്യേണ്ട പരിപാടികളും, നടപടികളും അവര്‍ കാര്യക്ഷമമല്ലാത്തതുകൊണ്ടും, ഫലപ്രദമല്ലാത്തതുകൊണ്ടും മറ്റുള്ളവർ ഏറ്റെടുത്ത് നടത്തുന്നത് സദ്‌ഭരണം കൂടുതൽ ഡിമാന്റ് ചെയ്യുക എന്ന എക്സൽകേരള തത്ത്വത്തിന് എതിരാണ്. ഭരണസംവിധാനം/ഭരണനിര്‍വഹണം 10 സദ്ഭരണ തത്വമനുസരിച്ച് മെച്ചമാക്കി സുസ്ഥിരമായി/സ്ഥായിയായി ജനങ്ങള്‍ക്ക്‌ സേവനങ്ങൾ ലഭിക്കുക എന്ന തത്വമാണ് എക്സൽകേരള ഉദ്ദേശിക്കുന്നത്. ഉദാഹരണമായി കുടിവെള്ളം ഒരു പ്രദേശത്ത് ലഭിക്കുന്നില്ലെങ്കില്‍ കുടിവെള്ള വിതരണം ഏറ്റെടുത്ത് നടത്തുന്നത് സദ്‌ഭരണ ഡിമാന്റ് കൂട്ടില്ല. (കേരള വാട്ടര്‍ അതോറിറ്റി/ ജലനിധി മുനിസിപ്പൽ/കോര്‍പ്പറേഷൻ അതോറിറ്റി/ നന്നായി പ്ലാൻ ചെയ്ത്‌ കാര്യക്ഷമമായി ചെയ്യേണ്ട ജോലിയാണിത്‌). സാമൂഹ്യക്ഷേമ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വിജിലന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, വനം-വന്യ ജീവി വകുപ്പ്, പരിസ്ഥിതി വകുപ്പ്, കൃഷി വകുപ്പ്, ജലവിഭവ വകുപ്പ് മറ്റു ഭരണ സംവിധാനങ്ങള്‍ എന്നിവയുടെ നയങ്ങളും, നിയമങ്ങളും, പദ്ധതികളും അനുസരിച്ച് നടത്തേണ്ട/നടപ്പിലാക്കേണ്ട പരിപാടികൾ അവർ സദ്ഭരണ തത്വങ്ങളനുസരിച്ചു ചെയ്യാത്തതുകൊണ്ട്‌ മറ്റുള്ള സന്നദ്ധ സംഘടനകളോ, വ്യക്തികളോ അവരുടെ പണി ഏറ്റെടുത്ത് നടത്തിയാൽ, സദ്ഭരണ സംവിധാനം കൂടുതല്‍ അലംഭാവവും, ഉദാസീനതയും കാണിച്ചാലും കുഴപ്പമില്ല എന്ന സ്ഥിതി വന്നു ചേരാം. മറ്റുള്ളവര്‍ നടത്തിക്കൊള്ളുമല്ലോ എന്ന സ്ഥിതിവിശേഷം സദ്ഭരണ തത്വമായ Accountability, Effectiveness, Efficiency, Responsiveness, Rule of law എന്നിവയ്ക്കെതിരാണ്.

11. എക്സൽകേരള എങ്ങനെയാണ്‌ ഫണ്ട്‌ ഉണ്ടാക്കുന്നത്?

മറ്റുള്ളവരുടെ മുന്‍പിൽ യാചിച്ച് ഫണ്ട്‌ സ്വരൂപിച്ചു പദ്ധതികളോ, പ്രവര്‍ത്തനങ്ങളോ, നടത്തുക എന്നതല്ല എക്സൽകേരള പ്രവര്‍ത്തന തത്വം. ഇതൊരു Governance Information Exchange ആയിട്ടാണ് മുഖ്യമായും പ്രവര്‍ത്തിക്കുക. ഓരോ partners – ഉം excelkerala ഉദ്ദേശ്യലക്ഷ്യങ്ങൾ അവരവരുടെ പരിപാടികളായി self-help തത്വമനുസരിച്ച് നടപ്പിലാക്കുക എന്നതാണ് രീതി. ഉത്തരവാദിത്വപ്പെട്ട എക്സൽകേരള പങ്കാളികൾ Information Exchange process /Awareness creation/IEC Material Production/Academic activities/conferences/Talks/Awards/ Software updation/ mobile apps എന്നീ മേഖലകളിൽ ആവശ്യമായ കാര്യങ്ങൾ എക്സൽകേരളയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സ്വയം ഏറ്റെടുത്ത് നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണം partners- ന് നടത്താവുന്നതും ആയതിനാൽ കണക്ക് website - ൽ പ്രസിദ്ധീകരിക്കുന്നതുമാണ്.

12. എക്സൽകേരള പരാതികൾ സ്വീകരിക്കുമോ ?

ഇതൊരു പരാതി നേരിട്ട് പരിഹരിക്കുന്ന വേദിയല്ല. പരാതികൾ അയച്ച ശേഷം മറ്റാരെങ്കിലും പരിഹരിക്കട്ടെ എന്ന സമീപനത്തിന് പകരം self-help തത്വമനുസരിച്ച് നാമോരോരുത്തരും പ്രശ്നപരിഹാരത്തിനാൽ വശത്തു ഒത്തു ചേരുക എന്ന സന്ദേശമാണ് എക്സൽകേരള ഉദ്ദേശിക്കുന്നത്. Problem side-ൽ നില്‍ക്കുന്നതിനു പകരം solution side-ൽ നില്‍ക്കുന്നവരുടെ കൂട്ടായ്മയാണ് എക്സൽകേരള. (Be on the side of solution than on the side of the problem; Instead of complaining, taking steps to solving issues, as per one’s arena and abilities). ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കും,സദ്ഭരണ തത്വങ്ങള്‍ക്കുമുള്ള ശക്തമായ വെളിച്ചവും, ശബ്ദവുമാകുന്ന ഒരു കൂട്ടായ്മയാണ് എക്സൽകേരള.